Quantcast

കണ്ണൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികളാണ് മുങ്ങിമരിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Jun 2024 3:49 PM IST

drown death_kannur
X

കണ്ണൂർ: കണ്ണൂർ ഏച്ചൂർ മാച്ചേരി കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മുഹമ്മദ്‌ മിസ്ബൽ ആമീൻ (10) ,ആദിൽ ബിൻ മുഹമ്മദ്‌ (13) എന്നിവരാണ് മരിച്ചത്.

ഇരുവരും അയൽവാസിയായ മറ്റൊരു കുട്ടിയോടൊപ്പം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുളത്തിനടിയിൽ ചെളി പുതഞ്ഞിരുന്നതിനാൽ രണ്ടുപേർ അതിൽ അകപ്പെട്ടുപോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും മുങ്ങിയത് കണ്ട മൂന്നാമത്തെ കുട്ടി കരഞ്ഞ് ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിസ്ബലിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലും ആദിലിന്റെത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :

Next Story