രണ്ടുവയസ് പ്രായമുള്ള കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ്
ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്

എറണാകുളം: പൂനെ- എറണാകുളം എക്‌സ്പ്രസില്‍ രണ്ടുവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുഞ്ഞ്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലേക്കും വിവരമറിയിച്ചിട്ടുണ്ട്. ഫോട്ടോയില്‍ കാണുന്ന കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ തിരിച്ചറിയാന്‍ സഹായകരമാകുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ സൂചിപ്പിക്കുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
അനില്‍കുമാര്‍ ഇ.കെ, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, റെയില്‍വേ പൊലീസ് സ്റ്റേഷന്‍, എറണാകുളം: 04842376359, ൯൪൯൫൭൬൯൬൯൦
Next Story
Adjust Story Font
16

