Quantcast

കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടുവർഷം; രക്ഷകർക്ക് സ്‌നേഹോപഹാരമൊരുക്കി ദുരന്തത്തിൽപ്പെട്ടവരുടെ കൂട്ടായ്മ

ചുങ്കം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകും

MediaOne Logo

Web Desk

  • Updated:

    2022-08-07 03:15:40.0

Published:

7 Aug 2022 3:08 AM GMT

കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടുവർഷം;   രക്ഷകർക്ക്  സ്‌നേഹോപഹാരമൊരുക്കി ദുരന്തത്തിൽപ്പെട്ടവരുടെ കൂട്ടായ്മ
X

മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് രണ്ട് വർഷം. നടുക്കുന്ന ഓർമ്മകൾ പേറിയാണ് കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയവർ ഇപ്പോഴും ജീവിക്കുന്നത് . 2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാന്റിംങിനിടെ റൺവേയിൽ നിന്നു 30 അടി താഴ്ച്ചയിലേക്ക് പതിച്ചുള്ള അപകടം . വിമാനത്തിന്റെ രണ്ട് പൈലറ്റ് ഉൾപ്പടെ 21 പേർ മരിച്ച അപകടത്തിൽ 169 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

കൂടുതൽ മനുഷ്യർക്ക് ജീവഹാനി വരാതെ സമയോചിത ഇടപെടൽ നടത്തി രക്ഷകരായത് കൊണ്ടോട്ടിയിലെ ജനങ്ങളാണ്. അവർക്ക് വേണ്ടിയാണ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ കൈകോർക്കുന്നത്. കൊണ്ടോട്ടിയിലെ സാധാരണക്കാർ ആശ്രയിക്കുന്ന കൊണ്ടോട്ടി ചിറയിൽ ചുങ്കം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകാനാണ് ദുരന്തത്തില്‍പ്പെട്ടവരുടെ കൂട്ടായ്മയുടെ തീരുമാനം. സ്വന്തം ജീവൻ മറന്ന് അപകട സ്ഥലത്തേക്ക് പാഞ്ഞെത്തിയവരുടെ മാതൃക പ്രവർത്തനത്തിനുള്ള സ്നേഹോപഹാരമായാണ് ചിറയിൽ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയടക്കം ആരംഭിക്കുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

നിലവിൽ ആശുപത്രിയോട് ചേർന്നുള്ള സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക. ഇതിനുള്ള തുക പരിക്കേറ്റ് നഷ്ടപരിഹാരം ലഭിച്ചവർ അവരവരുടെ വിഹിതത്തിൽ നിന്ന് നൽകും. ആശുപത്രി കെട്ടിടം നിർമിക്കാനുള്ള ധാരണ പത്രം മന്ത്രി വി.അബ്ദുറഹിമാൻ ഇന്ന് ഏറ്റു വാങ്ങും.

TAGS :

Next Story