പത്തനംതിട്ടയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ, നിശാന്ത് എന്നിവരാണ് മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ട അടൂർ മിത്രപുരത്ത് എംസി റോഡിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ, നിശാന്ത് എന്നിവരാണ് മരിച്ചത്. അടൂരില്‍ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവാക്കൾ തൽക്ഷണം മരിച്ചു. ഇരുവരും സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ്.
വാർത്ത കാണാം:
Next Story
Adjust Story Font
16

