Quantcast

'തവനൂരിൽ എൽഡിഎഫ് - ബിജെപി ഡീൽ': ആരോപണവുമായി വി.എസ് ജോയ്

ആരോപണം തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ നിഷേധിച്ചു.

MediaOne Logo

Web Desk

  • Updated:

    2026-04-03 09:29:15.0

Published:

3 April 2026 1:14 PM IST

തവനൂരിൽ എൽഡിഎഫ് - ബിജെപി ഡീൽ: ആരോപണവുമായി വി.എസ് ജോയ്
X

മലപ്പുറം: തവനൂരിൽ എൽഡിഎഫ് - ബിജെപി ഡീൽ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി വി.എസ് ജോയ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ പകുതിയോളം വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മറിക്കുന്നുവെന്നാണ് ആരോപണം. ഡീൽ ആരോപണം തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ നിഷേധിച്ചു.

തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് കണക്ക് നിരത്തിയാണ് യുഡിഎഫിന്റെ ഡീൽ ആരോപണം. 2019ൽ 20769 വോട്ട് നേടിയ എൻഡിഎക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9914 വോട്ട് മാത്രം.10000 ലേറെ വോട്ടിന്റെ കുറവ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും വോട്ട് വർധിപ്പിച്ച് 24204 ആക്കി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുമെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നത്. അധികാരത്തിനുവേണ്ടി എൽഡിഎഫ് വർഗീയശക്തികളുമായി കൂട്ടുകൂടുകയാണെന്നും ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയശക്തികളുമായി യുഡിഎഫ് സന്ധി ചെയ്യില്ലെന്നും തവനൂരിലേ യുഡിഫ് സ്ഥാനാർഥി വി.എസ് ജോയ് മീഡിയവണിനോട് പറഞ്ഞു.

എന്നാൽ ഡീൽ ആരോപണം നിഷേധിക്കുകയാണ് തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി ജലീൽ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് കുറയുന്ന കാര്യം സമ്മതിച്ച കെ.ടി ജലീൽ 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കൂടിയപ്പോൾ തന്റെ ഭൂരിപക്ഷം വർധിച്ചു എന്ന് പറഞ്ഞാണ് ആരോപണത്തിന് പ്രതിരോധം തീർക്കുന്നത്.

TAGS :

Next Story