ആധിപത്യം തുടര്‍ന്ന് യുഡിഎഫ്: ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 5000 കടന്നു
ഏഴാം റൗണ്ടിൽ 372 വോട്ടിൻ്റെ ലീഡായിരുന്നു യുഡിഎഫിന് ലഭിച്ചത്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്‍റെ ലീഡ് 5618 ആയി ഉയര്‍ത്തി.
അതേസമയം, എട്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ യുഡിഎഫിന്‍റെ ലീഡില്‍ നേരിയ കുറവുണ്ടാകുകയും ചെയ്തു.ഏഴാം റൗണ്ടിൽ 372 വോട്ടിൻ്റെ ലീഡായിരുന്നു യുഡിഎഫിന് ലഭിച്ചത്.എട്ടാം റൗണ്ട് മുതല്‍ എല്‍എഡിഎഫിന്‍റെ ശക്തികേന്ദ്രത്തിലാണ് വോട്ടെണ്ണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിൻ്റെ ജന്മനാടായ പോത്തുകല്ല് എട്ടാം റൗണ്ടിലാണ് ഉള്‍പ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു.ആദ്യ രണ്ട് റൗണ്ടിൽ ഷൗക്കത്തിന് 1239 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ 419 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടിൽ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ 1588 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ് 401 വോട്ടും ആദ്യ റൗണ്ടില്‍ നേടി.
ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വ്യക്തമായ ലീഡുയര്‍ത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.
Adjust Story Font
16

