Quantcast

പുര കത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ലീഗ്; തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തലവേദന

ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ മൂന്ന്‌ അംഗങ്ങൾ വിപ് സ്വീകരിച്ചില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്‍റെ പ്രധാന ആവശ്യം.

MediaOne Logo

Web Desk

  • Published:

    22 Sep 2021 2:02 AM GMT

പുര കത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ലീഗ്; തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തലവേദന
X

Muslim League creates headache for patients in Thrikkakara municipality. ഇന്നലെ ചേർന്ന ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ മൂന്ന്‌ അംഗങ്ങൾ വിപ് സ്വീകരിച്ചില്ല. നിബന്ധനകൾ അംഗീകരിച്ചാലേ വിപ് കൈപ്പറ്റുവെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്‍റെ നിലപാട്. നാളെയാണ് തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് ലീഗിലെ ഒരുവിഭാഗത്തിന്‍റെ പ്രധാന ആവശ്യം. അഞ്ച് കൗൺസിലർമാരാണ് മുസ്‌ലിം ലീഗിനുള്ളത്. ഇതിൽ മൂന്നുപേരാണ് ഇന്നലെ നടന്ന പാർലമെൻ‍ററി പാർട്ടി യോഗത്തിൽ നിന്നു വിട്ടുനിന്നത്. വിപ് സ്വീകരിക്കാൻ ഇവർ തയ്യാറായില്ല . ആവശ്യങ്ങൾ അംഗീകരിച്ചാൽ യു.ഡി.എഫ് തീരുമാനത്തിന് ഓപ്പം ഉണ്ടാകുമെന്നു ഇവർ ജില്ലാ നേതൃത്വത്തെ അറിയിച്ചു .

പ്രശ്നപരിഹാരത്തിനുള്ള തിരക്കിട്ട ചർച്ചയിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം. കോൺഗ്രസ് വിപ് സ്വീകരിക്കാതിരുന്ന 11ൽ അഞ്ചുപേര്‍ നിലപാട് മയപ്പെടുത്തി. കെ ബാബു എം.എൽ.എയും, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസും നടത്തിയ ചർച്ചയിൽ പാർട്ടി തീരുമാനത്തിന് ഓപ്പം ഉണ്ടാകുമെന്ന് വിമത കൗൺസിലർ വിഡി സുരേഷ്‌ ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകി.

TAGS :

Next Story