Quantcast

സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് വെട്ടി യുഡിഎഫ്

സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് സി.കെ ജാനുവിന്റെ നീക്കം

MediaOne Logo

Web Desk

  • Published:

    5 Feb 2026 8:34 AM IST

സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് വെട്ടി യുഡിഎഫ്
X

ന്യൂഡൽഹി: സി.കെ ജാനുവിന്റെ പാർട്ടിക്ക് നിയമസഭയിൽ മത്സരിക്കാനുള്ള സീറ്റ് വെട്ടി യുഡിഎഫ്. യുഡിഎഫ് തീരുമാനം സി.കെ ജാനുവിനെ വി.ഡി സതീശൻ അറിയിച്ചു.

സീറ്റിനായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് സി.കെ ജാനുവിന്റെ നീക്കം. മാനന്തവാടി സീറ്റിനായി രാഹുലിനേയും സോണിയ ഗാന്ധിയെയും ജാനു ബന്ധപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ലഭിക്കുമെന്നാണ് സി.കെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ കരുതിയിരുന്നത്.

ബാലിശ്ശേരിയും, മാനന്തവാടിയുമായിരുന്നു അവ. മാനന്തവാടിയിൽ തനിക്ക് സീറ്റ് നൽകണം എന്നാവശ്യപ്പെട്ട് സി.കെ ജാനു നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ, മത്സരിക്കാൻ സീറ്റില്ല എന്ന് അറിയിക്കുകയായിരുന്നു. വിഷയം ദേശീയ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്താനാണ് നീക്കം.

പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി ഇരുവരും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

TAGS :

Next Story