'യുഡിഎഫ് പ്രവേശനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വേണം'; ആവശ്യം കടുപ്പിച്ച് ടിഎംസി
പാർട്ടി എന്ന നിലക്ക് തന്നെ യുഡിഎഫിന്‍റെ ഭാഗമാകുമെന്ന് കെ.ടി അബ്ദുറഹ്മാൻ മീഡിയവണിനോട്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിൻ്റെ യുഡിഎഫ് പ്രവേശനം വേണമെന്ന ആവശ്യം ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. പാർട്ടി എന്ന നിലക്ക് തന്നെ യുഡിഎഫ്ൻ്റെ ഭാഗമാകും അതില്ലെങ്കിൽ തുടർ നടപടികൾ ഉടൻ യോഗം ചേർന്ന് തീരുമാനിക്കുമെന്നും തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി അബ്ദുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.
പി.വി അൻവറിൻ്റെ മണ്ഡലത്തിലെ സ്വാധീനം കരുളായി ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായതാണെന്ന് ടി.എം.സി നിലമ്പൂർ മണ്ഡലം പ്രസിഡൻ്റ് അഫ്സൽ ചാത്തല്ലൂരും പറഞ്ഞു.
Next Story
Adjust Story Font
16

