Quantcast

ബഫർ സോൺ: വയനാട്ടിലും ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും ഇന്ന് യു.ഡി.എഫ് ഹർത്താൽ

ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    16 Jun 2022 6:34 AM IST

ബഫർ സോൺ: വയനാട്ടിലും ഇടുക്കിയിലും മലപ്പുറം ജില്ലയിലെ മലയോര മേഖലയിലും ഇന്ന് യു.ഡി.എഫ് ഹർത്താൽ
X

കോഴിക്കോട്:പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വയനാട്, ഇടുക്കി ജില്ലകളിൽ യുഡിഎഫ് ഹർത്താൽ നടത്തും. മലപ്പുറം ജില്ലയിലെ മലയോര-വനാതിർത്തി മേഖലകളിലും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, ചുങ്കത്തറ, പോത്ത്കല്ല്, ചാലിയാർ, എടക്കര, വഴിക്കടവ് എന്നീ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലൂമാണ് ഹർത്താൽ.

ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രതിഷേധം. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

TAGS :

Next Story