Quantcast

കാട്ടാന ആക്രമണം: വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ

കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പി ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്

MediaOne Logo

Web Desk

  • Published:

    16 Feb 2024 11:18 AM GMT

UDF hartal tomorrow in Wayanad to protest against the death of one more person in the attack of the wild elephant attack, UDF hartal tomorrow in Wayanad wild elephant attack
X

കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെ വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.

ഓരോ ദിവസവും കടുവയെയും ആനയെയും കുറിച്ചുള്ള വാർത്തകളുടെ ഞെട്ടലിലാണ്. വയനാട്ടിലെ ആരോഗ്യരംഗം എത്രത്തോളം അപകടകരമാണെന്നതിന്റെ നേർസാക്ഷ്യമാണ് പോളിന്റെ മരണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ മീഡിയവണിനോട് പ്രതികരിച്ചു. പോളിനെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട എയർ ആംബുലൻസിനു പകരം ഇരുന്നുകൊണ്ടുപോകാനുള്ള ഹെലികോപ്ടറാണു കൊണ്ടുവന്നത്. സമയം വൈകുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷവും കൽപറ്റയിൽ ഹെലികോപ്ടർ എത്തിയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരണത്തിനു കീഴടങ്ങുകയും ചെയ്തു. വന്യമൃഗ ആക്രമണത്തിന്റെ അവസാനത്തെ ഇരയാണ് പോൾ. ഇനി തെരുവിലിറങ്ങാതെ പറ്റില്ലെന്ന മാനസികാവസ്ഥയിലാണ് ജനം. ഭരണകൂടത്തിന്റെ ഇടപെടൽ എല്ലാ തരത്തിലും വേണ്ട സമയത്ത് വയനാടിൻരെ ചുമതലയുള്ള വനം മന്ത്രി തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്. ഈ അലംഭാവത്തിനെതിരായ അതിശക്തമായ പ്രതിരോധവും പ്രതിഷേധവുമുണ്ടാകുമെന്നും സിദ്ദിഖ് വ്യക്തമാക്കി.

Summary: UDF hartal tomorrow in Wayanad to protest against the death of one more person in the attack of the wild elephant attack

TAGS :

Next Story