തൂത്തുവാരി യുഡിഎഫ്; പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്
വലിയ തിരിച്ചുവരവാണ് ഇക്കുറി ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് കാഴ്ചവെച്ചത്

മലപ്പുറം: പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരി. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചിരുന്നത്. 2025ൽ അതും യുഡിഎഫ് പിടിച്ചെടുത്തു.
മംഗംലം, വഴിക്കടവ് ഡിവിഷനുകളിലായിരുന്നു കഴിഞ്ഞ വർഷം എൽഡിഎഫ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ വഴിക്കടവ് ഡിവിഷൻ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടിയ ഷെറോണയിലൂടെ ചുങ്കത്തറയിലും അട്ടിമറി നടത്താനാവുമെന്നാണ് എൽഡിഎഫ് കരുതിയത്. എന്നാല്‍ ചുങ്കത്തറ കിട്ടിയതുമില്ല. വഴിക്കടവ് പോകുകയും ചെയ്തു.
മംഗലം പിടിക്കാന്‍ യുവമുഖമായ ആരതി പ്രദീപിനെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. സപിഎമ്മിലെ ജസീനയെ ആരതി തോല്‍പ്പിക്കുകയും ചെയ്തു.
വലിയ തിരിച്ചുവരവാണ് ഇക്കുറി ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് കാഴ്ചവെച്ചത്. ആകെയുള്ള 14ൽ ഏഴ് വീതം ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫും യുഡിഎഫും മുന്നേറിയത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മിനി എംഎൽഎ പദവിയായി കണക്കാക്കുന്നതാണ് ജില്ലാ പഞ്ചായത്തുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് മുന്നേറിയത്.
Adjust Story Font
16

