'സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു'; എ.പി അനിൽകുമാർ
അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും അനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫിന്റെ ഏകപക്ഷീയ വിജയമുണ്ടാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ. യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും എ.പി അനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു.
'നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തുടക്കം കുറിച്ചതാണ്.യുഡിഎഫ് നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തും. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഏകപക്ഷീയ വിജയമായിരിക്കും. അൻവർ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞങ്ങൾക്കൊപ്പമുള്ളവരെ എല്ലാവരെയും ചേർത്ത് നിർത്തി പോകലാണ് ഞങ്ങളുടെ സമീപനം. അൻവർ ഇന്ന് യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. അദ്ദേഹവുമായി ഇനിയും ബന്ധപ്പെടുമെന്നും' എ.പി അനിൽ കുമാർ പറഞ്ഞു.
Next Story
Adjust Story Font
16

