Quantcast

അൻവറിൻ്റെ കളി കാത്തിരുന്ന് കാണാൻ UDF; തള്ളുകയോ കൊള്ളുകയോ വേണ്ടെന്ന് നിലപാട്

യുഡിഎഫ് സമരപരിപാടികൾ സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    26 Sept 2024 10:49 PM IST

അൻവറിൻ്റെ കളി കാത്തിരുന്ന് കാണാൻ UDF; തള്ളുകയോ കൊള്ളുകയോ വേണ്ടെന്ന് നിലപാട്
X

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളുകയോ കൊള്ളുകയോ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ കേന്ദ്രീകരിച്ചാൽ മതിയെന്നും അൻവറുമായി ആശയവിനിമയം നടത്തേണ്ട എന്നുമാണ് യുഡിഎഫ് നേതാക്കളുടെ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചത്.

ഭരണപക്ഷ എംഎൽഎയുടെ തുറന്നുപറച്ചിലിനെ യുഡിഎഫ് നിസാരമായി കാണുന്നില്ലെന്നും ഗൗരവമേറിയതാണെന്നുമാണ് യോഗത്തിലെ വിലയിരുത്തൽ. അതേസമയം മുഖ്യമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.


TAGS :

Next Story