Quantcast

നിലമ്പൂരില്‍ യുഡിഎഫ് ലീഡ്; ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍, കരുത്ത് കാട്ടി അന്‍വര്‍

ആദ്യ രണ്ട് റൗണ്ടിൽ ഷൗക്കത്തിന് 1239 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-23 03:38:09.0

Published:

23 Jun 2025 8:13 AM IST

നിലമ്പൂരില്‍ യുഡിഎഫ് ലീഡ്; ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍,   കരുത്ത് കാട്ടി അന്‍വര്‍
X

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടൻ ഷൗക്കത്ത് മുന്നിലാണ്.ആദ്യ രണ്ട് റൗണ്ടിൽ ഷൗക്കത്തിന് 1239 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ 419 വോട്ടിന്‍റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടിൽ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ 1588 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ് 401 വോട്ടും ആദ്യ റൗണ്ടില്‍ നേടി.

രണ്ടാം റൗണ്ടിൽ ഷൗക്കത്ത് 7663 വോട്ടും സ്വരാജ് 6444ഉം അൻവർ 2866ഉം ബിജെപി 1148ഉം വോട്ടും നേടി.820 വോട്ടിന്‍റെ ലീഡാണ് രണ്ടാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫുള്ളത്. എന്നാൽ എൽഡിഎഫിനും ആത്മവിശ്വാസത്തിലാണ്. സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ എത്രവോട്ട് പിടിക്കുമെന്നതും ഫലത്തിൽ നിർണായകമാണ്.


TAGS :

Next Story