Quantcast

അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 110ൽ കൂടുതൽ സീറ്റ് കിട്ടും, വേണമെങ്കിൽ എഴുതി വെച്ചോളൂ: വി.ഡി സതീശൻ

തൃശൂർ ജില്ലയിലെ നേതാക്കന്മാരുമായി പിണക്കമുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ ജില്ലയിലെത്താൻ വൈകിയത് അതുകൊണ്ടല്ലെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2026-09-26 16:52:36

Published:

26 Sept 2026 10:20 PM IST

അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 110ൽ കൂടുതൽ സീറ്റ് കിട്ടും, വേണമെങ്കിൽ എഴുതി വെച്ചോളൂ: വി.ഡി സതീശൻ
X

തൃശൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 110ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചുപറഞ്ഞ് വി.ഡി സതീശൻ. തൃശൂർ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. തൃശൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിലെ നേതാക്കന്മാരുമായി പിണക്കമുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ ജില്ലയിലെത്താൻ വൈകിയത് അതുകൊണ്ടല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയിച്ച അന്ന് തന്നെ അടുത്ത അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കാൻ അൽപ്പം വൈകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളെ മുതൽ തന്നെ അടുത്ത തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. എല്ലാവരും ഒത്തൊരുമിച്ച് ആത്മാർഥമായി പ്രവർത്തിച്ച് എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കണം. അത്തരത്തിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയം ഉറപ്പാക്കുമ്പോൾ മാത്രമേ തനിക്ക് തൃശൂർ ജില്ലാ നേതൃത്വത്തോടുള്ള ഈ 'പിണക്കം' പൂർണമായും മാറുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. കരുണാകരന്റെ നാടായ തൃശൂരിന് അർഹമായ എല്ലാ പരിഗണനയും വികസന പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ജാതി-മത ഭേദമന്യേ ജനങ്ങളുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്നും വ്യക്തമാക്കി.

TAGS :

Next Story