'യുഡിഎഫിന്‍റെ ഡീൽ ആരോപണം തെരഞ്ഞെടുപ്പിന്‍റെ അജണ്ട മാറ്റാൻ ലക്ഷ്യമിട്ടുള്ളത്': മന്ത്രി മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ് റീൽ സ് ഇട്ട് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവർ പറഞ്ഞു

കോഴിക്കോട്: യുഡിഎഫിന്‍റെ ഡീൽ ആരോപണം തെരഞ്ഞെടുപ്പിന്‍റെ അജണ്ട മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വാചക കസർത്ത് നടത്തിയതുകൊണ്ട് കാര്യമില്ല. ബിജെപിക്കെതിരായ നിലപാടുകൾ പ്രായോഗികമായി നടപ്പാക്കുന്നതിലാണ് കാര്യം. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് തകർക്കാറില്ല. കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാജ് നടപ്പാക്കുകയാണെന്നും മന്ത്രി മീഡിയവൺ തീപാറും മണ്ഡലത്തിൽ പറഞ്ഞു.
അതേസമയം മന്ത്രി മുഹമ്മദ് റിയാസ് റീൽ സ് ഇട്ട് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവർ പറഞ്ഞു. വോട്ട് തട്ടിയെടുക്കാനുള്ള വളഞ്ഞവഴികളാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. ബേപ്പൂർ ഇത്തവണ യുഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും അൻവർ മീഡിയവൺ തീപാറും മണ്ഡലത്തിൽ വ്യക്തമാക്കി.
Next Story
Adjust Story Font
16

