Quantcast

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം നിലനിർത്തി യുഡിഎസ്എഫ്; വർഷങ്ങൾക്ക് ശേഷം എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം

ചെയർപേഴ്സണ്‍, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എംഎസ്എഫ് പ്രതിനിധികള്‍ ഒരുമിച്ച് ജയിക്കുന്നത് ചരിത്രത്തിലാദ്യം

MediaOne Logo

Web Desk

  • Updated:

    2025-07-26 15:22:47.0

Published:

26 July 2025 7:01 PM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം നിലനിർത്തി യുഡിഎസ്എഫ്; വർഷങ്ങൾക്ക് ശേഷം എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം
X

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം യുഡിഎസ്എഫ് നിലനിർത്തി. എംഎസ്എഫ് പ്രതിനിധി പി.കെ ഷിഫാനയാണ് പുതിയ ചെയർപേഴ്സൺ.

അഞ്ച് ജനറൽ പോസ്റ്റിലും എംഎസ്എഫ്- കെഎസ്‌യു പ്രതിനിധികൾക്കാണ് വിജയം. ചെയർപേഴ്സണ്‍, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എംഎസ്എഫ് പ്രതിനിധികള്‍ ഒരുമിച്ച് ജയിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

45 വർഷം മുൻപ് എസ്എഫ്ഐ-എംഎസ്എഫ് മുന്നണിയിൽ ടി.വി.പി ഖാസിം സാഹിബ് ചെയർപേഴ്സണായ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയർപേഴ്സണ്‍ സ്ഥാനം ലഭിക്കുന്നത്.

ചെയർപേഴ്സൺ:- പി.കെ ഷിഫാന (എംഎസ്എഫ്) തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്

ജനറൽ സെക്രട്ടറി:- സൂഫിയാൻ വില്ലൻ (എംഎസ്എഫ്) ഫറൂഖ് കോളജ് കോട്ടക്കൽ.

വൈസ് ചെയർമാൻ:- മുഹമ്മദ് ഇർഫാൻ എസി (എംഎസ്എഫ്) എംഎച്ച്ഇഎസ് കോളജ്, വടകര

വൈസ് ചെയർമാൻ (ലേഡി) :- നാഫിയ ബിറ (എംഎസ്എഫ്) എസ്എന്‍ഇഎസ് കോളജ്, ചെത്തുകടവ്

ജോയിന്റ് സെക്രട്ടറി: അനുഷ റോബി(കെഎസ്‌യു) ഗവ: ലോ കോളേജ്, തൃശൂർ

Watch Video Report


TAGS :

Next Story