'മുഅ്മിനായ(വിശ്വാസി) മനുഷ്യന് സഖാവാകാന്‍ കഴിയില്ല, ഞാന്‍ ലീഗ് വിരോധിയാണ്, സഖാവാണ് എന്നൊക്കെ വെറുതെ പറയുന്നത്': ഉമര്‍ ഫൈസി മുക്കം
പാണക്കാട് കുടുംബം തണലാണ്. എന്നും ആ കുടുംബത്തോട് സ്നേഹമാണെന്നും ഉമര്‍ ഫൈസി മുക്കം

കാസര്‍കോട്: താന്‍ ലീഗ് വിരോധിയാണ്, സഖാവാണ് എന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണെന്ന് ഉമര്‍ ഫൈസി മുക്കം.
'ഒരു മുഅ്മിന്(വിശ്വാസി) സഖാവാകാൻ കഴിയില്ല. പാണക്കാട് കുടുംബം തണലാണ്. മുസ്‌ലിംകളെ നയിക്കുന്നത് പാണക്കാട് തങ്ങളാണ്. എന്നും ആ കുടുംബത്തോട് സ്നേഹമാണ്'- ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഐക്യം ആഹ്വാനം ചെയ്താണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചത്. തർക്കിച്ചിരുന്നിട്ട് ഒരു കാര്യവുമില്ലെന്നും ഭിന്നിക്കാനുള്ളതിനേക്കാൾ ആയിരം കാരണങ്ങൾ ഒരുമിക്കാനുണ്ടെന്നും ഇത് പലപ്പോഴും മറന്നുപോകുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സാദിഖലി തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ സമസ്ത ശാസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉമർ ഫൈസിയുടെ പരാമർശങ്ങൾ സമസ്തയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും പാണക്കാട് കുടുംബത്തെ വിമർശിക്കുന്ന പരാമർശങ്ങൾക്ക് ഉമർ ഫൈസി തന്നെ പരിഹാരം കാണണമെന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെയാരും ശാസിച്ചിട്ടില്ലെന്നാണ് ഉമര്‍ ഫൈസി പ്രതികരിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് പാണക്കാട് തങ്ങന്മാരെ വേദിയിലിരുത്തി എന്നും ആ കുടുംബത്തോട് സ്നേഹമാണെന്ന് ഉമര്‍ ഫൈസി മുക്കം പറയുന്നത്.
Watch Video
Adjust Story Font
16

