'മുശാവറ അംഗം വാക്കിൽ സൂക്ഷ്മത പുലർത്തണം' ബഹാവുദ്ദീൻ നദ്വി നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് ഉമർഫൈസി മുക്കം
ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത് സമസ്തയുടെ നിലപാടാല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് ബഹാവുദ്ദീൻ നദ്വി നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് മുശാവറ അംഗം ഉമർഫൈസി മുക്കം. മുശാവറ അംഗം വാക്കിൽ സൂക്ഷ്മത പുലർത്തണമെന്നും ഉമർ ഫൈസി മുക്കം കോഴിക്കോട് പറഞ്ഞു. ബഹുഭാര്യത്വത്തെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇന്‍ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാവുദ്ദീൻ നദ്‍വിയുടെ പരാമർശം.
ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത് സമസ്തയുടെ നിലപാടാല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും എല്ലാവരുടെയും മന്ത്രിമാരുടെയും പേരുകൾ ഉൾപെടുമെന്നും ഫൈസി പറഞ്ഞു. ഈഎംഎസ്സിനെ കുറിച്ച് പറഞ്ഞതിൽ തനിക്ക് അറിയില്ലെന്നും ഫൈസി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

