Quantcast

ഡ്രൈവർ മുങ്ങിയ സംഭവം; കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി

മുന്നറിയിപ്പില്ലാതെ ഡ്രൈവർ മുങ്ങിയതോടെയാണ് ഒരു മണിക്കൂറിലേറെ ബസ് വൈകിയത്

MediaOne Logo

Web Desk

  • Published:

    18 Oct 2025 12:51 PM IST

ഡ്രൈവർ മുങ്ങിയ സംഭവം; കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി
X

തിരുവനന്തപുരം : എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ട്രിപ്പ് വൈകിയ സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. എറണാകുളം കുമളി ബസാണ് ഇന്നലെ രാത്രിപുറപ്പെടാൻ ഒരുമണിക്കൂറിലേറെ വൈകിയത്.മുന്നറിയിപ്പില്ലാതെ ഡ്രൈവർ മുങ്ങിയതോടെയാണ് കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് വൈകിയത്.

രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് കുമളിക്ക് പോകേണ്ട ബസിന്റെ ട്രിപ്പാണ് വൈകിയത്. ഇതോടെ ഗവിക്ക് പോകുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ളവർ ദുരിതത്തിലായി. ഡിപ്പോ അധികൃതർ പല കാരണങ്ങൾ പറഞ്ഞൊഴിഞ്ഞതോടെ യാത്രക്കാരുടെ പ്രതിഷേധവുമുണ്ടായി. 12.25ഓടെ പകരം ആളെത്തിയാണ് ബസ് പുറപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ഡ്രൈവർ എത്തിയില്ലെന്നും മുൻകൂട്ടി അറിയിച്ചില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

TAGS :

Next Story