Quantcast

ആർത്തവ അവധി നൽകാൻ സാധിക്കില്ല; ഹൈക്കോടതിയിൽ കെഎസ്ആർടിസി

കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ല

MediaOne Logo

Web Desk

  • Published:

    28 Jan 2026 11:04 PM IST

ആർത്തവ അവധി നൽകാൻ സാധിക്കില്ല; ഹൈക്കോടതിയിൽ കെഎസ്ആർടിസി
X

കൊച്ചി: വനിത കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചാൽ അത് സർവീസുകളെ ​ഗുരുതരമായി ബാധിക്കും.കോർപ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന് കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു.

ആർത്തവ അവധി അനുവദിക്കുക എന്നത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണ്. ആർത്തവ അവധി ആവശ്യപ്പെട്ടുള്ള വനിത ജീവനക്കാരുടെ ഹരജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം. കർണാടകയിൽ ഇത്തരത്തിൽ അവധി ഉണ്ടെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു.

TAGS :

Next Story