Quantcast

'ഫോട്ടോ നോക്കി സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരം'; സംസ്ഥാനത്തെ മസാജിന്റെ മറവിൽ നടക്കുന്നത് ലൈംഗികവൃത്തി

മസാജ് ചെയ്യാനുള്ള പ്രഫഷണൽ യോഗ്യതയോ പരിശീലനമോ നേടാത്തവരും മസാജ് കേന്ദ്രങ്ങളിൽ ജീവനക്കാരായി പ്രവർത്തിക്കുന്നത്- മീഡിയവണ്‍ അന്വേഷണം

MediaOne Logo

Web Desk

  • Published:

    20 Aug 2023 4:46 AM GMT

ഫോട്ടോ നോക്കി സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരം; സംസ്ഥാനത്തെ മസാജിന്റെ മറവിൽ നടക്കുന്നത് ലൈംഗികവൃത്തി
X

കോഴിക്കോട്: സംസ്ഥാനത്തെ മസാജിങ് സെന്ററുകളിൽ അനാശാസ്യ പ്രവർത്തനങ്ങൾ ഏറുന്നു. പലയിടത്തെയും മസാജിങ് സെന്‍ററുകളില്‍ മസാജിന്റെ മറവിൽ നടക്കുന്നത് ലൈംഗികവൃത്തികളാണ്. മസാജിനെത്തുന്നവര്‍ക്ക് ഫോട്ടോ നോക്കി സ്ത്രീകളെ തെരഞ്ഞെടുക്കാൻ അവസരം നടത്തിപ്പുകാര്‍ നല്‍കുന്നുണ്ട്.

മസാജ് ചെയ്യാനുള്ള പ്രഫഷണൽ യോഗ്യതയോ പരിശീലനമോ നേടാത്തവരും മസാജ് കേന്ദ്രങ്ങളിൽ ജീവനക്കാരായി പ്രവർത്തിക്കുന്നതായാണ് മീഡിയവണ്‍ അന്വേഷണത്തിൽ വ്യക്തമായത്. ഇവരെ ലൈംഗികവൃത്തിക്ക് നിയോഗിക്കുകയാണ് പല മസാജ് സെന്ററുകളും.

കോഴിക്കോട് നഗരപരിധിയിൽ വ്യാപകമായി കണ്ട മസാജ് സെന്ററിന്റെ അവ്യക്തമായ പോസ്റ്ററില്‍ സ്ഥാപനത്തെക്കുറിച്ചോ എവിടെയാണ് സ്ഥലമെന്നോ രേഖപ്പെടുത്തിയിരുന്നില്ല. പോസ്റ്ററിലെ അസ്വാഭാവികത കണ്ടപ്പോഴാണ് അതിൽ കണ്ട നമ്പറിലേക്ക് വിളിച്ചു നോക്കിയത്. വാട്ട്‌സ്ആപ് ലൊക്കേഷൻ പ്രകാരം അവിടെ നേരിട്ട് ചെന്നപ്പോൾ മസാജ് കൂടാതെ അവിടെ എന്തെല്ലാം നടക്കുന്നുണ്ട് എന്ന് വിശദമായി പറഞ്ഞു തന്നു. മസാജ് ചെയ്യേണ്ട സ്ത്രീയേ ഫോട്ടോ കണ്ട് തെരഞ്ഞെടുക്കാൻ അവസരമുണ്ട്, പക്ഷേ അതിന് മുൻ കൂറായി പണമടക്കണം.

മൂന്ന് മലയാളികളും ഒരു നോർത്ത് ഇന്ത്യനുമാണ് ഇവിടെയുള്ളത്. ലേഡീസ് ആണ് ചെയ്യുന്നതെങ്കിൽ ഒരു മണിക്കൂറിന് 2500 രൂപയും 45 മിനിറ്റിന് 2000 രൂപയും അരമണിക്കൂറിന് 1500 രൂപയും ആകുമെന്ന് പാര്‍ലറിലെ നടത്തിപ്പുകാരി പറയുന്നു. പണവുമായി പിറ്റേന്ന് വരാമെന്ന് ഉറപ്പ് നൽകി മടങ്ങി. പിറ്റേന്ന് പണവുമായി ചെന്നു. നേരത്തെ പറഞ്ഞത് പ്രകാരം ഫോട്ടോകൾ കാണിച്ച് തരികയും ചെയ്തു. രാത്രി വരാമെന്ന് പറഞ്ഞു 500 രൂപ അഡ്വാൻസ് നൽകിയാണ് അവിടെ നിന്ന് മടങ്ങിയത്. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾ സംസ്ഥാനത്തുണ്ട്. അത്തരം മസാജ് സെന്ററുകൾക്ക് അപവാദമായി ഇങ്ങനെയുള്ള കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതെന്നാണ് യാഥാർഥ്യം.


TAGS :

Next Story