Quantcast

'ഞങ്ങളെ സഹായിക്കുന്നവർക്ക് വോട്ട് നൽകും; കൂടുതൽ സഹായം നൽകിയത് ഇടതുപക്ഷം'; നിലപാട് വ്യക്തമാക്കി പെന്തക്കോസ്ത് സഭാ കൂട്ടായ്മ

വർഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും യുനൈറ്റഡ് പെന്തക്കോസ്ത് സിനഡ് നേതാവ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2024-04-15 14:09:36.0

Published:

15 April 2024 11:32 AM GMT

United Pentecostal Synod vote in Lok Sabha elections 2024, United Pentecostal Synod State General Secretary Babu Variyatkattil declares that they will vote for those who had helped them in the Lok Sabha elections, Elections 2024, Lok Sabha 2024
X

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി പെന്തക്കോസ്ത് സഭാ കൂട്ടായ്മ. തങ്ങളെ സഹായിക്കുന്നവർക്ക് വോട്ട് നൽകുമെന്ന് കൂട്ടായ്മ വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിൽ ഉൾപ്പെടെ പത്തനംതിട്ട സിറ്റിങ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി പാർലമെന്റിൽ ഒരക്ഷരം മിണ്ടിയില്ലെന്നും യുനൈറ്റഡ് പെന്തക്കോസ്ത് സിനഡ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു വറിയത്ത്കാട്ടിൽ കുറ്റപ്പെടുത്തി.

ഞങ്ങളെ സഹായിച്ചവർക്ക് ഞങ്ങൾ വോട്ട് നൽകും. എല്ലാ മുന്നണികളും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കൂടുതൽ സഹായിച്ചത് ഇടതുപക്ഷമാണെന്ന് ബാബു വറിയത്ത്കാട്ടിൽ ചൂണ്ടിക്കാട്ടി. ആന്റോ ആന്റണിക്കെതിരെയും സഭാ കൂട്ടായ്മ നിലപാട് വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിലും തങ്ങളുടെ പുരോഹിതന്മാർ മർദിക്കപ്പെടുമ്പോഴും എം.പി പാർലമെന്റിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹം കാര്യമായിട്ട് എന്തെങ്കിലും ഞങ്ങൾക്കു ചെയ്തതായി തങ്ങൾക്ക് അറിയില്ല. പുരോഹിതന്മാർ മർദിക്കപ്പെട്ട സംഭവങ്ങളിൽ ഇടതുപക്ഷത്തിന്റെയോ സി.പി.എമ്മിന്റെയോ നേതാക്കളെയോ ഏരിയ സെക്രട്ടറിമാരെയോ വിളിച്ചാൽ അവർ കൃത്യമായി ഇടപെടുന്നുണ്ടെന്നും ബാബു പറഞ്ഞു.

20 ലക്ഷത്തിലധികം വരുന്ന വിശ്വാസികൾ കേരളത്തിലുണ്ട്. പത്തനംതിട്ടയിൽ 1,10,000 വോട്ടുകളുണ്ട്. ജയപരാജയം തീരുമാനിക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്. ഞങ്ങൾ സംഘടിതരായിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഞങ്ങൾ ഗൗരവത്തോടെയാണു നോക്കിക്കാണുന്നത്. സംഘടനാശക്തി മുന്നണികൾ അറിയണം. വർഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും യുനൈറ്റഡ് പെന്തക്കോത്സ് നേതാവ് വ്യക്തമാക്കി.

Summary: United Pentecostal Synod State General Secretary Babu Variyatkattil declares that they will vote for those who had helped them in the Lok Sabha elections.

TAGS :

Next Story