Quantcast

കൊച്ചിയിൽ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളില്‍ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും മാറ്റിത്തുടങ്ങി

മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-05-06 03:59:41.0

Published:

6 May 2024 1:39 AM GMT

Kochi
X

കൊച്ചി: എറണാകുളം നഗരത്തിൽ സുരക്ഷയില്ലാതെ ഫൂട്ട്പാത്തുകളിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി പോസ്റ്റുകളും കെ.എസ്.ഇ.ബി നീക്കം ചെയ്തു തുടങ്ങി. അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളെ കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.

എംജി റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകളും വൈദ്യുതി പോസ്റ്റുമാണ് കെ.എസ്.ഇ.ബി സെൻട്രൽ സബ് എൻജിനീയറുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. മീഡിയവണ്‍ വാർത്തയ്ക്ക് പിന്നാലെ പൊതുപ്രവർത്തകരും കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു.

ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ചിലവിൽ പുതിയ ട്രാൻസ്ഫോമറുകളും പോസ്റ്റുകളും സ്ഥാപിക്കും. പൂർണമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയ ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കലൂർ കടവന്ത്ര റോഡുകളിലെ പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും ഉടൻ നീക്കം ചെയ്യും.


TAGS :

Next Story