ബീമാപള്ളിയിൽ മൂന്ന് വാർഡുകൾ ചേർത്ത് ഒന്നാക്കി, പുതുക്കിയ വാർഡിൽ 17,223 വോട്ടർമാർ ; തിരു.കോർപ്പറേഷനിൽ അശാസ്ത്രീയ വാർഡ് വിഭജനമെന്ന് പരാതി
വികസന പദ്ധതികള്‍ നടപ്പാക്കുമ്പോൾ പ്രദേശവാസികൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

തിരുവനന്തപുരം: കോർപറേഷനിൽ അശാസ്ത്രീയ വാർഡ് നിർണയമെന്ന് പാരാതി. ബീമപള്ളിയിലെ മൂന്ന് വാർഡുകൾ ചേർത്ത് ഒറ്റ വാർഡാക്കി മാറ്റി.17,223 വോട്ടരമാരാണ് പുതുക്കിയ വാർഡിലുള്ളത്. ഇതര വാർഡുകളേക്കാൾ മൂന്നിരട്ടി വോട്ടർമാരാണ് ഈ വാർഡിലെന്നാണ് ആക്ഷേപം.
തിരുവനന്തപുരം കോർപറേഷനിലെ മൂന്നാം വാർഡായ പാങ്ങപ്പാറയിൽ വോട്ടർമാരുടെ എണ്ണം 3,153 ആണ്.13ാം വാർഡായ ബീമാപ്പള്ളിയിൽ 17,223 വോട്ടർമാർ. വാർഡുകൾ തമ്മിൽ വോട്ടർമാരുടെ എണ്ണത്തിലെ അന്തരം നാലിരട്ടിയിലധികം.വികസന പദ്ധതികള്‍ നടപ്പാക്കുമ്പോൾ പ്രദേശവാസികൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വാർഡ് പുനർനിർണയ സമയത്ത് ആപ്പിൽ ചാരറ്റിബൾ സൊസൈറ്റിയടക്കമുള്ള സംഘടനകൾ വിഷയം തെരഞ്ഞടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. വോട്ടർമാരുടെ ശരാശരി എണ്ണത്തിലും അതിർത്തി നിർണയിക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല. ചില രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായാണ് ഈ അശാസ്ത്രീയ വാർഡ് നിർണയമെന്നാണ് ആക്ഷേപം.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ഒരു നാടിന്റെ അടിസ്ഥാന വികസനത്തെ തന്നെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധക്കണമെന്നാണ് ബീമപ്പള്ളിക്കാരുടെ ആവശ്യം.
Adjust Story Font
16

