Quantcast

ഊർജ കേരള അവാർഡ്;മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് പി.പി. പ്രശാന്തിന്

10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 24ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും

MediaOne Logo

Web Desk

  • Updated:

    2025-08-21 13:43:45.0

Published:

21 Aug 2025 7:11 PM IST

ഊർജ കേരള അവാർഡ്;മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് പി.പി. പ്രശാന്തിന്
X

കൊച്ചി: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഊർജ കേരള അവാർഡ് മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് പി.പി. പ്രശാന്തിന്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കാണ് അവാർഡ്.

കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിധ്യം,ആധികാരികത, വാർത്താ വിശകലനത്തിലെ ആഴവും പരപ്പും എന്നിവയാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ഇന്ദിരയും ജനറൽ സെക്രട്ടറി ജയപ്രകാശും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 24ന് രാവിലെ 10മണിക്ക്‌ എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും.

തൃശൂർ കോലഴി പായത്തുപറമ്പിൽ പരേതനായ പരമേശ്വരന്റെയും പാർവതിയുടെയും മകനായ പ്രശാന്ത 2004 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമാണ്. ഭാര്യ: നിഷ, മക്കൾ: ഋതുൽ, ഋത്വിക

TAGS :

Next Story