Quantcast

അമേരിക്കൻ വ്യാപാര യുദ്ധം: ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമെന്ന് സാബു എം. ജേക്കബ്

'കിറ്റെക്സിന്റെ ലിറ്റിൽ സ്റ്റാർ വസ്ത്രങ്ങൾ ഇനി ഇന്ത്യയിൽ ലഭ്യമാകും'

MediaOne Logo

Web Desk

  • Published:

    7 Aug 2025 10:06 PM IST

അമേരിക്കൻ വ്യാപാര യുദ്ധം: ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമെന്ന് സാബു എം. ജേക്കബ്
X

കൊച്ചി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ കിറ്റെക്‌സ് ഗ്രൂപ്പിനും തിരിച്ചടി. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന വർഷങ്ങളിൽ കിറ്റെക്സ് അമേരിക്കയുമായുള്ള വ്യാപാരം കുറയ്ക്കും. കിറ്റെക്സിന്റെ ലിറ്റിൽ സ്റ്റാർ വസ്ത്രങ്ങൾ ഇനി ഇന്ത്യയിൽ ലഭ്യമാകും. നിലവിൽ അമേരിക്കയിൽ മാത്രമാണ് ലിറ്റിൽ സ്റ്റാറുള്ളത്. അമേരിക്കൻ നിലവാരത്തിലുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ലഭ്യമാക്കുമെന്നും ഇന്ത്യക്കാർ ഒറ്റക്കെട്ടായി വ്യാപാര യുദ്ധത്തെ നേരിടണമെന്നും സാബു ജേക്കബ് പറഞ്ഞു.

TAGS :

Next Story