'സ്വന്തം ജില്ലക്കാരനെ ചാൻസലറാക്കണമെന്ന് കാലുപിടിച്ചപ്പോൾ എവിടെ പോയി സംഘപരിവാർ അജണ്ട'; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ

ഗവർണറും, മുഖ്യമന്ത്രിയും ചേർന്ന് സർവകലാശാലകളിൽ വൃത്തികേടുകൾ കാണിച്ചുവെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2022-10-24 08:00:57.0

Published:

24 Oct 2022 7:52 AM GMT

സ്വന്തം ജില്ലക്കാരനെ ചാൻസലറാക്കണമെന്ന് കാലുപിടിച്ചപ്പോൾ എവിടെ പോയി സംഘപരിവാർ അജണ്ട; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ
X

തിരുവനന്തപുരം: ഗവർണർ സർക്കാർ പോരിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂരിൽ തന്റെ ജില്ലാക്കാരനെ ചാൻസലറാക്കണമെന്ന് കാലു പിടിച്ചപ്പോൾ എവിടെ പോയി മുഖ്യമന്ത്രിയുടെ സംഘപരിവാർ അജണ്ട എന്ന് വി.ഡി സതീശൻ ചോദിച്ചു. വൈസ് ചാൻസലർ നിയമനം മുഖ്യമന്ത്രിയും, ഗവർണറും ചേർന്ന് എടുത്ത നിയമ വിരുദ്ധ നിയമനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വി.സിമാരുടെ രാജിയാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ അസാധരണ നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്. സുപ്രിം കോടതി വിധി വ്യക്തമാണെന്നും മുഖ്യമന്ത്രി ഗവർണറുമായി നിയമവിരുദ്ധ കൂടിച്ചേരലുകൾ നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കിയാൽ ആദ്യം എതിർക്കുന്നത് പ്രതിപക്ഷമായിരിക്കും. സുപ്രീംകോടതി വിധി ഇറക്കിയാൽ അത് എല്ലായിടത്തും ബാധകമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സുപ്രിം കോടതി വിധി എല്ലാ വി.സിമാർക്കും ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈസ് ചാൻസലർ നിയമനങ്ങൾ തെറ്റാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. ഗവർണർക്ക് അമിതാധികാര പ്രയോഗം നടത്താനാകില്ല. ഗവർണറും, മുഖ്യമന്ത്രിയും ചേർന്ന് സർവകലാശാലകളിൽ വൃത്തികേടുകൾ കാണിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. എന്നാണ് മുഖ്യമന്ത്രി ഗവർണറെ എതിർക്കാൻ തുടങ്ങിയതെന്നും വി.ഡി സതീശൻ ചോദിച്ചു. ഭൂരിഭാഗം വൈസ് ചാൻസലർ നിയമനവും മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ടാണ് നടത്തിയതെന്നും യുഡിഎഫ് സർക്കാരുകൾ ഉള്ളപ്പോൾ യുജിസി നിയമം വന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി.

.

TAGS :

Next Story