Quantcast

കെ-റെയിൽ സംവാദം പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ

ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാരാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്നും കോടിയേരി

MediaOne Logo

Web Desk

  • Published:

    26 April 2022 6:54 AM GMT

കെ-റെയിൽ സംവാദം പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ
X

എറണാകുളം: കെ-റെയിൽ സംവാദം പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാരാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയെ അപമാനിക്കുകയാണ് ചെയ്‍തത്. ഇടത് സർക്കാരിന്റെ വലതു വ്യതിയാനം ജോസഫ് സി മാത്യു തുറന്നു കാട്ടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സതീശൻ പറഞ്ഞു.

അതേസമയം കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫ് സി മാത്യു ആരാണ് ? അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ-റെയില്‍ ആണെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി വ്യക്തമാക്കി.

കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും. തല്ല് ഒന്നിനും പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story