ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല; കെ.കെ രാഗേഷിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ
കുറ്റം ചെയ്തയാളെ കമ്മീഷൻവച്ച് വിമുക്തനാക്കിയെന്നും വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് സിപിഎം പുറത്താക്കിയതിന് പിന്നാലെ മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ. ഉച്ചയ്ക്ക് വന്ന് അർദ്ധരാത്രിയെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ തനിക്കായില്ലെന്ന് ഒരാൾക്ക് തോന്നിയാൽ മതിയോയെന്നും തൻ്റെ പോരായ്മ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടെയെന്നും ചോദ്യം. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ തീരുമാനിച്ചപ്പോൾ 21 പേരിൽ 17 പേരും തീരുമാനത്തെ എതിർത്തു. വിശദീകരണവും കണക്കും അംഗീകരിക്കാൻ സാധിക്കാത്തകൊണ്ടാണ് പാർട്ടിയിൽ നിന്ന് വിട്ടുനിന്നത്. എട്ടുമാസം പാർട്ടിയിൽ നിന്ന് വിട്ടുന്നതെന്നും പിന്നീട് നേതാക്കൾ ഇടപെട്ടാതിനാലാണ് പ്രവർത്തന രംഗത്തേക്ക് വീണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.
താൻ ഏത് മാധ്യമത്തിൽ അഭിമുഖം നൽകിയാലും പാർട്ടി നിലപാട് ഇതായിരിക്കും. കണക്ക് എന്ത് കൊണ്ട് 2021ൽ അംഗീകരിച്ചിട്ടില്ല. പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ട്. രക്തസാക്ഷി ഫണ്ടും കെട്ടിട നിർമാണ ഫണ്ടും കൂട്ടി 91ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. സഹകരണ ജീവനക്കാരിൽനിന്ന് പിരിച്ച 70 ലക്ഷം കാണാനില്ലായിരുന്നു. കുറ്റം ചെയ്തയാളെ കമ്മീഷൻവെച്ച് വിമുക്തനാക്കിയെന്നും വി. കുഞ്ഞികൃഷ്ണൻ
കുന്നരൂർ സർവീസ് സഹകരണ ബാങ്ക്, പെരളം സർവീസ് സഹകരണ ബാങ്ക് എന്നിവയിൽ നിന്ന് പിരിച്ച പണം അക്കൗണ്ടിൽ വന്നില്ല. 2021 ൽ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി. ഐ മധുസൂദനനാണ്. അത് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോൾ പുതിയ ചെലവുകൾ വന്നത് എങ്ങനെയെന്നും ചോദ്യം. വൗച്ചറുകൾ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങിൽ എഴുതി നൽകിയത്. ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാൻ ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല കെട്ടിട നിർമാണ ഫണ്ടിൽ നിന്നും, ധനരാജ് ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ പാർട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന കെ. കെ രാഗേഷിന്റെ ആരോപണം. വ്യക്തിവിരോധത്തിന്റെ ആവശ്യം തനിക്ക് ഉണ്ടായിട്ടില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ. അങ്ങനെ ഉണ്ടെങ്കിൽ ഏരിയ കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കാത്തത് എന്ത് കൊണ്ട്. രസീത് ആരുടെ കയ്യിൽ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഓഫിസ് സെക്രട്ടറിയുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി. ഐ മധുസൂദനൻ എംഎൽഎ ഹാജരാക്കി. അതെങ്ങനെ സാധിച്ചു. പെരുമ്പ കേസുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ പിരിച്ചിട്ടുണ്ട്. പിന്നെന്തിനാണ് ധനരാജ് ഫണ്ടിൽ നിന്ന് പണം ചെലവഴിക്കുന്നത്. കെ.കെ രാഗേഷിന് ഒന്നും മനസ്സിലായിട്ടില്ല. രാഗേഷ് ആടിനെ പട്ടിയാക്കുന്നു. ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്ന് കെ.കെ രാഗേഷിനെ എങ്ങനെ ബോധ്യപ്പെടുത്തുമെന്നും വി. കുഞ്ഞികൃഷ്ണൻ
Adjust Story Font
16

