Quantcast

'യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് യഥാസമയം മുന്നറിയിപ്പ് നല്‍കി'; വേണു രാജാമണിക്ക് മറുപടിയുമായി വി. മുരളീധരന്‍

ഓപ്പറേഷൻ ഗംഗ ഊർജിതമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 March 2022 12:37 PM GMT

യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് യഥാസമയം മുന്നറിയിപ്പ് നല്‍കി; വേണു രാജാമണിക്ക് മറുപടിയുമായി വി. മുരളീധരന്‍
X

കേരളാ ഹൗസ് സ്പെഷൽ ഓഫീസർ വേണു രാജാമണിയെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. യുക്രൈനിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് വിദേശകാര്യ വകുപ്പാണ്. കേരളത്തിലും കേരളാ ഹൗസിലുമിരുന്ന് ചിലർ നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തുകയാണ്. ഇത്തരം പ്രസ്താവനകൾ രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശമല്ല നൽകുന്നതെന്നും വി മുരളീധരൻ പറഞ്ഞു. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതില്‍ നടപടികള്‍ വൈകിയെന്ന് വേണുരാജാമണി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വി.മുരളീധരന്‍.

ഫെബ്രുവരി 15ന് മുമ്പ് തന്നെ യുക്രൈനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ യാത്ര മാറ്റിവെക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയല്ലാതെ മറ്റു രാജ്യങ്ങളൊന്നും ഇത്തരത്തില്‍ രക്ഷാദൗത്യവുമായി മുന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം നടത്താൻ ശ്രമം തുടരുകയാണ്. ഓപ്പറേഷൻ ഗംഗ ഊർജിതമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറ‍ഞ്ഞു. ഇന്ന് ആകെ 19 വിമാനങ്ങളാണ് രക്ഷാദൗത്യത്തിന്‍റെ ഭാഗമാകുന്നത്. നാളെ 22 വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായf പുറപ്പെടും.13000 ആളുകൾ ഓപ്പറേഷൻ ഗംഗ തുടങ്ങിയ ശേഷം യുക്രൈനില്‍ നിന്ന് പുറത്തെത്തിയെന്നും മന്ത്രി വ്യക്തമാക്കി. സുമിയിലും ഖാർകീവിലും അവശേഷിക്കുന്നവരെ എത്രയുംവേഗം തിരിച്ചെത്തിക്കുമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story