Quantcast

'എന്‍റെ കുഞ്ഞുങ്ങൾ വിഷമിക്കണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്'; കുരുന്നുകളുടെ കോളിഫ്ലവര്‍ മോഷണം പോയ സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി

MediaOne Logo

Web Desk

  • Published:

    4 Feb 2025 1:51 PM IST

v sivankutty
X

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിനായി തൈക്കാട് ഗവ. മോഡൽ എച്ച്എസ് എല്‍പി സ്കൂളിലെ കുഞ്ഞുങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയ കോളിഫ്ലവറുകള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ടന്നും അദ്ദേഹം കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.

മന്ത്രിയുടെ കുറിപ്പ്

തൈക്കാട് ഗവ.മോഡൽ എച്ച്എസ് എല്‍പി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്...

മൂന്ന് മാസത്തെ കുട്ടികളുടെ അധ്വാനഫലമാണ് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി കാണാതായത്. 18 കോളിഫ്ലവറുകളാണ് മോഷണം പോയത്. ഇതുകണ്ട കുരുന്നുകള്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയും ചെയ്തു. കുട്ടികള്‍ ഇത് മന്ത്രി വി.ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. രണ്ടാം തവണയാണ് ഇത് സംഭവിക്കുന്നതെന്നും കള്ളനെ കണ്ടുപിടിക്കാന്‍ സ്കൂളില്‍ സിസി ടിവി നല്‍കണമെന്നും കുഞ്ഞുങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story