കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവം : പ്രതിഷേധങ്ങൾക്കിടയാക്കുമെന്ന് കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
വിവാദം ഒഴിവാക്കുന്നതിനാണ് കലോത്സവവേദികളിൽ നിന്ന് താമര ഒഴിവാക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പ്രതിഷേധങ്ങൾക്കിടയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഏറ്റവുമൊടുവിൽ തൃശൂരിൽ വെച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നതെന്നും അന്നും താമര ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദം ഒഴിവാക്കുന്നതിനായാണ് ഇത്തവണയും താമര ഒഴിവാക്കുന്നതെന്നും ബോധപൂർവമല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
'ഏറ്റവുമൊടുവിലെ കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത്. അന്നൊന്നും താമര ഉണ്ടായിരുന്നില്ല. ഒരു വിവാദമൊഴിവാക്കുന്നതിനായാണ് ഒഴിവാക്കിയത്. ബോധപൂർവമല്ല'. അദ്ദേഹം പറഞ്ഞു.
'കൈക്കൂലി കേസിൽ ആരോപണവിധേയനായി പിരിച്ചുവിട്ട ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് എതിരെ എത്രയും വേഗത്തിൽ എഫ്ഐആറിട്ട് അന്വേഷണം നടത്തണം. ഒരു മണിക്കൂർ താമസിച്ചാൽ പോലും അയാൾക്ക് സ്വാധീനത്തിലൂടെ രക്ഷപ്പെടാൻ സാധിക്കും. അയാളെ ജയിലിലടച്ച് അന്വേഷണം നടത്തണം. രാധാകൃഷ്ണനെ പോലുള്ളവരിലൂടെ കേന്ദ്ര ഏജൻസികളുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു. എന്തെല്ലാം കോലാഹലങ്ങളാണ് അയാൾ കേരളത്തിൽ ഉണ്ടായത്. സ്വർണക്കടത്തും ബിരിയാണി ചെമ്പും സ്വപ്ന സുരേഷും ലൈഫ് മിഷനുമൊക്കെ രാധാകൃഷ്ണനുണ്ടാക്കിയ കോലാഹലങ്ങളാണ്. മുഖ്യമന്ത്രിയെ വരെ പ്രതിയാക്കാൻ അയാൾ ശ്രമിച്ചിരുന്നു.'
രാധാകൃഷ്ണൻ കോടിക്കണക്കിന് രൂപ ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും പിരിച്ചുവിട്ട കാര്യം സ്വാഗതാർഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

