Quantcast

'പാഠ്യപദ്ധതി പരിഷ്കരണം എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്'; വി ശിവൻകുട്ടി

പാഠ്യപദ്ധതിയിൽ ലൈംഗീക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് കരട് നിർദേശത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 Aug 2022 7:03 AM GMT

പാഠ്യപദ്ധതി പരിഷ്കരണം എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്; വി ശിവൻകുട്ടി
X

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. പാഠ്യ പദ്ധതി പരിഷ്ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്. പാഠ്യപദ്ധതിയിൽ ലൈംഗീക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് കരട് നിർദേശത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കുമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം ഇത്തരം പാഠ്യപദ്ധതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

TAGS :

Next Story