Quantcast

വി. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; സെക്രട്ടറിയായി വി.കെ സനോജ് തുടരും

പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-04-30 10:18:32.0

Published:

30 April 2022 9:27 AM GMT

വി. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; സെക്രട്ടറിയായി വി.കെ സനോജ് തുടരും
X

പത്തനംതിട്ട: വി. വസീഫിനെ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായി ഒരു ട്രാൻസ് ജെൻഡര്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. ചങ്ങനാശേരി സ്വദേശി ലയ മരിയാ ജെയ്സനെയാണ് ഉൾപ്പെടുത്തിയത്. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന വി. വസീഫ് കോഴിക്കോട് സ്വദേശിയാണ്.

പുതിയ കമ്മറ്റിയിൽ 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണുള്ളത്. ആർ. രാഹുൽ, അർ ശ്യാമ, ഡോ. ഷിജുഖാൻ, രമേശ് കൃഷ്ണൻ, എം. ഷാജർ, എം വിജിൻ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും. എസ് സതീഷ്, ചിന്താ ജെറോം, കെ.യു ജെനീഷ് കുമാർ, എസ്.കെ സജീഷ് തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി.

TAGS :

Next Story