Quantcast

തിരുവനന്തപുരം നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പിന് തുടക്കം; മൂന്ന് ദിവസം വളർത്തു നായകൾക്ക് വാക്സിനേഷൻ

മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരമാണ് മുന്നിൽ.

MediaOne Logo

Web Desk

  • Published:

    18 Sep 2022 1:22 AM GMT

തിരുവനന്തപുരം നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പിന് തുടക്കം; മൂന്ന് ദിവസം വളർത്തു നായകൾക്ക് വാക്സിനേഷൻ
X

തെരുവുനായ ശല്യം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതൽ മൂന്നുദിവസം നഗരത്തിലെ വളർത്തു നായ്ക്കൾക്ക് വാക്സിൻ നൽകും. തെരുവു നായകൾക്കുള്ള വാക്സിനേഷൻ ഈ മാസം 25ന് ആരഭിക്കും.

മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. ആകെയുള്ള 170 ഹോട്സ്പോട്ടുകളിൽ 28 എണ്ണവും തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിൻ . രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.

നായ്ക്കളുടെ വാക്സിനേഷനായി 10000 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. നഗരത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്‌സിൻ ഉറപ്പാക്കണം എന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. തെരുവു നായ്ക്കൾക്കുള്ള വാക്സിനേഷൻ നടപടികൾ ഈ മാസം 25ന് ആരംഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചു.


TAGS :

Next Story