Quantcast

വാക്സിന്‍ സ്റ്റോക്കില്ല; തൃശൂരില്‍ വാക്സിനേഷന്‍ നിര്‍ത്തിവെച്ചു

വാക്‌സിന്‍ ലഭ്യമാകുന്നമുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    26 July 2021 2:07 PM GMT

വാക്സിന്‍ സ്റ്റോക്കില്ല; തൃശൂരില്‍ വാക്സിനേഷന്‍ നിര്‍ത്തിവെച്ചു
X

കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്നമുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഡി.എം.ഒ വ്യക്തമാക്കി.

ജില്ലയിൽ 10,92,643 പേർ കോവിഡ് വാക്സിന്‍റെ ആദ്യ ഡോസും 4,74,397 പേര്‍ രണ്ടുഡോസും എടുത്തിട്ടുണ്ട്. 1498 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2022 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

അതേസമയം, സംസ്ഥാനത്ത് പല ജില്ലകളും വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. 1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ വാക്സിന്‍ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story