Quantcast

വടകര തിരുവള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

ലീലയുടെ മൃതദേഹം തോർത്തുമുണ്ട് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. ലീല കാൻസർ രോഗിയായിരുന്നു. ഇവർക്ക് മക്കളില്ല.

MediaOne Logo

Web Desk

  • Published:

    6 Jun 2022 8:50 AM IST

വടകര തിരുവള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
X

കോഴിക്കോട്: വടകര തിരുവള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരാട്ട് തറയിലെ കുയ്യാലിൽ മീത്തൽ ഗോപാലൻ, ലീല എന്നിവരാണ് മരിച്ചത്. ലീല അസുഖബാധിതയായി കിടപ്പിലായിരുന്നു. ലീലയെ കൊലപ്പെടുത്തിയ ശേഷം ഗോപാലൻ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഗോപാലന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ലീലയുടെ മൃതദേഹം തോർത്തുമുണ്ട് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. ലീല കാൻസർ രോഗിയായിരുന്നു. ഇവർക്ക് മക്കളില്ല. ലീലയുടെ രോഗത്തിലുള്ള മാനസികവ്യഥകളാവാം മരണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

TAGS :

Next Story