Quantcast

വടകരയിൽ കുട്ടികളുൾപ്പടെ 9 പേർക്ക് തേനീച്ചക്കുത്തേറ്റു

പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2023-11-04 16:16:05.0

Published:

4 Nov 2023 8:57 PM IST

Vadakara HoneyBee attack
X

കോഴിക്കോട്: വടകരയിൽ രണ്ട് കുട്ടികളുൾപ്പടെ 9 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. തേനീച്ചകൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു.

വടകര ഹെൽത്ത് സെന്ററിന് സമീത്ത് കൂടി പോകുമ്പോളാണ് ഫിദ,ഫാത്തിമ എന്നീ കുട്ടികളെ തേനീച്ച ആക്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ മറ്റ് ഏഴ് പേർക്കും കുത്തേൽക്കുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിദയുടെയും ഫാത്തിമയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story