Quantcast

'ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്, ഡ്രൈവർ ക്ഷീണിതൻ'-വിദ്യാർഥിയുടെ അമ്മ

ഡ്രൈവറുടെ അശ്രദ്ധയും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരും അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരും പറയുന്നത്.

MediaOne Logo

Web Desk

  • Published:

    6 Oct 2022 9:29 AM IST

ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്, ഡ്രൈവർ ക്ഷീണിതൻ-വിദ്യാർഥിയുടെ അമ്മ
X

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതെന്ന് വിദ്യാർഥിയുടെ അമ്മ. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ചുപോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. താൻ നല്ല എക്‌സ്പീരിയൻസ് ഉള്ള ഡ്രൈവറാണ്, കുഴപ്പമില്ലെന്നായിരുന്നു അപ്പോൾ ഡ്രൈവർ മറുപടി പറഞ്ഞതെന്നും ഇവർ പറഞ്ഞു.

ഡ്രൈവറുടെ അശ്രദ്ധയും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാരും അപകടത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരും പറയുന്നത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ഇവർ പറഞ്ഞു.

രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽനിന്ന് വിനോദയാത്രക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

TAGS :

Next Story