Quantcast

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിലിടിച്ച് ഒമ്പത് മരണം

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-10-06 02:50:17.0

Published:

6 Oct 2022 12:50 AM GMT

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിലിടിച്ച് ഒമ്പത് മരണം
X

പാലക്കാട്: പാലക്കാട് - തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം .

12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 12 മണിയോടയാണ് അപകടമുണ്ടായത്. വിനോദയാത്രാസംഘത്തിന്‍റെ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.

കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

വിഷ്ണു വി.കെ.(33) ആണ് മരിച്ച അധ്യാപകൻ. അഞ്ജന അജിത് (16), ഇമ്മാനുവൽ.സി.എസ് (16), ക്രിസ് വിന്റർ ബോൺ തോമസ് (16), ദിയ രാജേഷ് (16), എൽനാ ജോസ് (15) എന്നിവരാണ് മരിച്ച വിദ്യാർഥികൾ. കെഎസ്ആർടിസി യാത്രക്കാരായ രോഹിത് രാജ് (24 ), അനൂപ് (24), ദീപു (25) എന്നിവരാണ് മരിച്ചത്.

TAGS :

Next Story