Quantcast

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-31 06:21:07.0

Published:

31 Jan 2023 10:16 AM IST

VailitharaMuhammedKunjuMoulavi
X

ആലപ്പുഴ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു. 94 വയസായിരുന്നു. രാവിലെ ഒൻപതിന് തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം.

മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. വൈലിത്തറ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1924ലാണ് ജനനം. വൈലിത്തറ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്.

ഭാര്യ പരേതയായ ഖദീജ. മക്കൾ: അഡ്വ. മുജീബ്, ജാസ്മിൻ, സുഹൈൽ, സഹൽ, തസ്നി. ഖബറടക്കം വൈകിട്ട് അഞ്ചിന് ആലപ്പുഴ നൂർ വരവുകാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Summary: Vailithara Muhammed Kunju Moulavi passed away

TAGS :

Next Story