രണ്ട് മാസമായി ജീവനക്കാർക്ക് ശമ്പളമില്ല; കണ്ണൂർ വളപട്ടണം പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
പഞ്ചായത്തിൻ്റെ ഒരു കോടിയിലേറെ രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപമായിരിക്കെയാണ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്

കണ്ണൂര്‍: കണ്ണൂർ വളപട്ടണം ഗ്രാമ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളവും പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം അടക്കമുള്ള ആനുകൂല്യങ്ങളും മുടങ്ങിയിട്ട് രണ്ട് മാസത്തിലേറെ ആയി. പഞ്ചായത്തിൻ്റെ ഒരു കോടിയിലേറെ രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപമായിരിക്കെയാണ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് .
14 ജീവനക്കാരും 16 അംഗങ്ങളും ഉള്ള വളപട്ടണം പഞ്ചായത്ത് ദൈനംദിന ചെലവിന് പോലും മാർഗം ഇല്ലാത്ത അവസ്ഥയിലാണ് നിലവിൽ.. രണ്ടു മാസമായി ജീവനക്കാരുടെ ശമ്പളം നൽകിയിട്ട്.. ഇതിനൊപ്പം ഇവരുടെ പിഎഫുൾപ്പടെ ഉള്ള ആനുകൂല്യങ്ങളും മുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പഞ്ചായത്താത്തിലെ മുൻ അംഗങ്ങളുടെ രണ്ട് മാസത്തെ ഓണറേറിയവും ലഭിക്കാനുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉണ്ടായിരുന്ന പഞ്ചായത്തിൻ്റെ രണ്ട് കോടിയോളം രൂപ കാലത്ത് വളപട്ടണം സഹകരണ ബാങ്കിലേക്ക് മാറ്റിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ബാങ്കിന് പഞ്ചായത്തിൻ്റെ പണം തിരികെ നൽകാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി കടുത്തത്.
ലീഗ് ഭരണസമിതിക്ക് കീഴിലുള്ള ബാങ്കിൻ്റെ പ്രതിസന്ധി മറികടക്കാനാണ് മുസ്‍ലിംലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വൻ തുക നിക്ഷേപം നൽകിയത്. എന്നാൽ വായ്പാ തിരിച്ചടവ് അടക്കം മുടങ്ങിയതോടെ വളപട്ടണം ബാങ്കിന് നിക്ഷേപം തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥയാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായം നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് പഞ്ചായത്തിലെ പുതിയ ഭരണസമിതി.
Adjust Story Font
16

