കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് സർക്കാർ വഴങ്ങിയത് മുഖ്യമന്ത്രിയുടെ മാത്രം തീരുമാനം
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാനാണ് സർക്കാർ തീരുമാനിച്ചത്

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല നിയമനത്തിൽ ഗവർണർക്ക് സർക്കാർ വഴങ്ങിയത് മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം. സമവായ നീക്കം പാർട്ടി നേതൃത്വം അറിഞ്ഞില്ല. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ വിസിമാരെ നിയമിക്കാൻ തീരുമാനിച്ചത്. ഏറെക്കാലമായി തർക്കം നിലനിൽക്കുന്ന വിഷയത്തിൽ സുപ്രിംകോടതി കർശന നിലപാട് സ്വീകരിച്ചതോടെയാണ് അടിയന്തര തീരുമാനമുണ്ടായത്.
ഇക്കാര്യങ്ങൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ വന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ്. രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകും എന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പിഎം ശ്രീയിൽ നേരിട്ട എതിർപ്പ് ഇക്കാര്യത്തിലും നേരിടേണ്ടിവരുമെന്ന് അംഗങ്ങൾ പറഞ്ഞു. എന്നാൽ വഴങ്ങാൻ മുഖ്യമന്ത്രി തയ്യാറായില്ല.
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാനാണ് സർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനമെന്ന നിലയിലാണ് മുഖ്യമന്ത്രി ഇത് സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ചത്. ഇതിന് എതിരഭിപ്രായമുണ്ടായി എന്നതാണ് ശ്രദ്ധേയം.
Adjust Story Font
16

