സാങ്കേതിക സർവകലാശാലയിൽ 'ഇയർ ഔട്ട്' രീതി മാറ്റി വിസിയുടെ ഉത്തരവ്
തീരുമാനം വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഈ വർഷത്തേയ്ക്ക് 'ഇയർ ഔട്ട്' രീതി മാറ്റി വൈസ് ചാൻസലറുടെ ഉത്തരവ്. 'ഇയർ ഔട്ട്' രീതിക്കെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. എസ്എഫ്ഐ വ്യാഴാഴ്ച പ്രതിഷേധം നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് വൈസ് ചാൻസലറുടെ ഉത്തരവ്.
സര്‍വകലാശാലയില്‍ ഒരുപാട് നാളുകളായി വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിനെതിരെ ഉയര്‍ന്നുവന്നത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

