'എറണാകുളത്ത് ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വെച്ചവരാണ് സിപിഎം, സൂക്ഷിച്ചോ... എന്തും ചെയ്യും അവർ': വി.ഡി സതീശൻ
'ഇതുപോലെത്തെ കേസ് ഉണ്ടായാൽ, എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നതെന്നു ഞാനെന്ത് തെറ്റ് ചെയ്തിട്ടാണെന്നും സതീശന്‍ ചോദിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 'ഇതുപോലെത്തെ കേസ് ഉണ്ടായാൽ, എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നതെന്നു ഞാനെന്ത് തെറ്റ് ചെയ്തിട്ടാണെന്നും സതീശന്‍ ചോദിച്ചു.
''എറണാകുളത്ത് ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വെച്ചവരാണ് സിപിഎം, സൂക്ഷിച്ചോ... അവർ എന്തും ചെയ്യും. ഷൈനിനെതിരായ ആരോപണം ചർച്ചയാക്കിയത് കോൺഗ്രസല്ല. ഈ സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സിപിഎം പരിശോധിക്കട്ടെ. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായി സൈബറാക്രമണം നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും സിപിഎം കാണിച്ചിരുന്നില്ല. മനുഷ്യാവകാശ സംരക്ഷണം,സ്ത്രീ സംരക്ഷണം എന്നിവയൊന്നും അന്ന് ഉയര്‍ന്നിരുന്നു. ഇതുപോലൊരു ആരോപണം വന്നപ്പോള്‍ സ്ത്രീ സംരക്ഷണത്തിന് മുഖ്യപ്രധാന്യം നല്‍കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത്'. ആരെന്ത് ചെയ്താലും,ഏത് പാര്‍ട്ടിക്കാരന്‍ ചെയ്താലും എന്‍റെ വീട്ടിലേക്ക് കാളയും കോഴിയുമായി എന്തിനാണ് പ്രകടനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ഇത് എത്രദിവസം മുന്‍പ് നടന്ന സംഭവമാണ്.അതിനിടയില്‍ പത്രത്തിലും യൂട്യൂബ് ചാനലിലും വാര്‍ത്ത വന്നു.എല്ലാ ആഴ്ചയിലും എനിക്കെതിരെ പറയുന്ന യൂട്യൂബ് ചാനലിലാണ് വാര്‍ത്ത വന്നത്. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്നെ വിമര്‍ശിക്കാനുള്ള അധികാരം എല്ലാവര്‍ക്കുമുണ്ട്.ആരോപണം ശരിയാണെങ്കില്‍ ഞാന്‍ തിരുത്തും'.ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16

