Quantcast

'സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളിക്കറിയാം'; വി.ഡി സതീശൻ

അടിച്ചുമാറ്റാൻ കഴിയുന്ന മുഴുവൻ സാധനങ്ങളും അടിച്ചുമാറ്റി

MediaOne Logo

Web Desk

  • Published:

    8 Oct 2025 12:03 PM IST

സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന്  കടകംപള്ളിക്കറിയാം; വി.ഡി സതീശൻ
X

വി.ഡി സതീശൻ Photo| MediaOne

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണ മുന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളി സുരേന്ദ്രനറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

അടിച്ചുമാറ്റാൻ കഴിയുന്ന മുഴുവൻ സാധനങ്ങളും അടിച്ചുമാറ്റി. മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്‍റും രാജിവയ്ക്കണം. സഭയിൽ പ്രകോപനം ഉണ്ടാക്കിയത് മുഖ്യമന്ത്രിയാണ്. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.

എന്നാൽ ഏത് കോടീശ്വരന്‍റെ വീട്ടിലാണ് സ്വർണം കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദിക്കണമെന്ന് ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു. മണ്ഡലകാലം നല്ല രീതിയിൽ പോകാൻ പ്രതിപക്ഷം സഹകരിക്കണം. കടകംപള്ളി മിണ്ടാത്തതിൽ താനൊന്നും പറയുന്നില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്വർണപാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് എസ്പി വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രശാന്ത് അറിയിച്ചു. പുതിയ ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നാണ് ചില മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നത്. സമഗ്ര റിപ്പോർട്ട് വരട്ടെ.ബോർഡിന് ആത്മവിശ്വാസമുണ്ടെന്നും രേഖകൾ എല്ലാം കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story