തലയിൽ തുണിയിട്ട് കോടതിയിൽ ഹാജരാക്കി;രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസുകാർ ചെവിയിൽ നുള്ളിക്കോ; വി.ഡി സതീശൻ
ഒറ്റപ്പെട്ട സംഭവങ്ങളാണുണ്ടാകാമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു

തിരുവനന്തപുരം: പൊലീസുകാർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്‌യു നേതാക്കളെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി. അത്തരം പൊലീസുകാർ ചെവിയിൽ നുള്ളിക്കോളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.
'രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ, ഒറ്റയൊരുത്തനും കാക്കിയിട്ട് നടക്കില്ല' എന്നാണ് സതീശൻ പറഞ്ഞത്. വിദ്യാർഥി നേതാക്കളെ തീവ്രവാദികളെ പോലെ ഹാജരാക്കുന്ന കാടത്തം എവിടെയാണുള്ളത്. ഇതിന് മറുപടി പറയിപ്പിക്കും എന്നും സതീശൻ കൂട്ടിച്ചേർത്തു.
പിണറായിയുടെ പൊലീസിന് ഭ്രാന്ത് പിടിച്ചോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങളാണുണ്ടാകാമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Next Story
Adjust Story Font
16

