'മോദിയും അമിത്ഷായും പറയുന്ന എവിടെയും മുഖ്യമന്ത്രി ഒപ്പിടും,സമരം ചെയ്യുന്നെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു'; വി.ഡി സതീശൻ
എല്‍ഡിഎഫ് ഭരണ കാലത്ത് നാട് മുന്നോട്ട് പോകാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് യുഡിഎഫിനെന്ന് മുഖ്യമന്ത്രി വിമർശിച്ചു

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ സമരത്തിൽ രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി രക്തസാക്ഷി മണ്ഡപത്തിൽ ഇരിക്കുകയാണ്. ഇതിനെക്കാൾ വലിയ തമാശയില്ല. ഡൽഹിയിൽ പോയി 90 ഡിഗ്രിയിൽ കുനിഞ്ഞു നിന്ന്മോ ദിയും അമിത്ഷായും പറയുന്ന എവിടെയും മുഖ്യമന്ത്രി ഒപ്പിടുമെന്നും സതീശൻ വിമർശിച്ചു.
അതേസമയം, സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവം കേന്ദ്രം തടസമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേന്ദ്രസർക്കാർ അവകാശങ്ങൾ പിടിച്ചുപറിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങേണ്ടി വന്നത്.കേന്ദ്രം പക പോക്കുമ്പോഴും കേരളത്തിലെ ബിജെപി അതിൻ്റെ കൂടെ നിൽക്കുന്നു. കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് തയ്യാറല്ല, എല്‍ഡിഎഫ് ഭരണ കാലത്ത് നാട് മുന്നോട്ട് പോകാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് യുഡിഎഫിനെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെയുള്ള സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.വൈകിട്ട് അഞ്ച് മണി വരെ സമരം നീണ്ടു നിൽക്കും.കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിൻറെ തുടർച്ചയാണ് തിരുവനന്തപുരത്തും നടക്കുന്നത്.
Adjust Story Font
16

